Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Symbol Of Resilience

Malappuram

അ​തി​ജീ​വ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ബു​ഷ്‌​റ; പ്രാ​യം കു​റ​ഞ്ഞ തു​ല്യ​താ പ​ഠി​താ​വി​ന് ആ​ദ​രം

മ​ല​പ്പു​റം: പ്രാ​രാ​ബ്ധ​ങ്ങ​ള്‍ കാ​ര​ണം എ​ല്‍​കെ​ജി ക്ലാ​സി​ല്‍ പ​ഠ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്ന ബു​ഷ്‌​റ പി​ന്നീ​ട് പ​ത്താംത​രം വ​രെ എ​ത്തി​യ​ത് നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​​ന്‍റെ ക​രു​ത്തി​ല്‍. മ​ന​ക്ക​രു​ത്തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​യ കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി ബു​ഷ​റ​യെ ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​​ന്‍റെ ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ തു​ല്യ​താ പ​ഠി​താ​വാ​ണ് 22കാ​രി​യാ​യ ബു​ഷ്റ. പ്ര​തി​സ​ന്ധി​ക​ളോ​ട് പൊ​രു​തി മു​ന്നേ​റു​ന്ന ഈ ​മി​ടു​ക്കി സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​ണ്.

എ​ല്‍​കെ​ജി​യി​ല്‍ വി​ദ്യാ​ഭ്യാ​സം നി​ന്നു​പോ​യ ബു​ഷ്റ​യ്ക്ക് അ​റി​വി​​ന്‍റെ പു​തി​യൊ​രു ലോ​കം തു​റ​ന്നു​ന​ല്‍​കി​യ​ത് സാ​ക്ഷ​ര​താ മി​ഷ​​ന്‍റെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളാ​ണ്. അ​ക്ഷ​ര​ങ്ങ​ളോ​ടു​ള്ള അ​ട​ങ്ങാ​ത്ത മോ​ഹം മ​ന​സി​ല്‍ സൂ​ക്ഷി​ച്ച ബു​ഷ്റ, 2018ല്‍ ​നാ​ലാം ത​രം തു​ല്യ​താ പ​രീ​ക്ഷ മി​ക​ച്ച വി​ജ​യ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കി. തു​ട​ര്‍​ന്ന് ഏ​ഴാം ത​രം തു​ല്യ​ത​യും ക​ട​ന്ന് നി​ല​വി​ല്‍ പ​ത്താം ത​രം തു​ല്യ​താ പ​രീ​ക്ഷ​യ്ക്കു​ള്ള തീ​വ്ര പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഈ ​മി​ടു​ക്കി.
കോ​ട്ട​ക്ക​ല്‍ തോ​ക്കാം​പാ​റ ബ്ര​ദേ​ര്‍​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ പ​രേ​ത​നാ​യ എ. ​ശി​ഹാ​ബു​ദ്ദീ​​ന്‍റെ​യും സു​ലൈ​ഖ​യു​ടെ​യും ഏ​ക മ​ക​ളാ​ണ് ബു​ഷ്റ.

ഭ​ര്‍​ത്താ​വി​​ന്‍റെ വേ​ര്‍​പാ​ടി​ന് ശേ​ഷം സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ജോ​ലി ചെ​യ്ത് മ​ക​ളു​ടെ പ​ഠ​ന​സ്വ​പ്ന​ങ്ങ​ള്‍​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കി അ​മ്മ കൂ​ടെ​യു​ണ്ട്. കോ​ട്ട​പ്പ​ടി ഗ​വ​ണ്‍​മെ​​ന്‍റ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ത​രം തു​ല്യ​താ പ​ഠ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ബു​ഷ്റ പ​ഠി​ക്കു​ന്ന​ത്.

തു​ല്യ​താ പ​ഠ​നകേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. ശാ​സ്ത പ്ര​സാ​ദ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ അ​ധ്യാ​പി​ക പി. ​ദേ​വി, സെ​​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി. ​ഹേ​മ​ല​ത, ക്ലാ​സ് ലീ​ഡ​ര്‍​മാ​രാ​യ സി.​ടി. ഷെ​ബീ​റ​ലി, പി. ​ത​സ്മി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up